ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിൽ അത്യപൂർവ്വമായ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനാണ് ആരും അപ്പീൽ ചെയ്യാതെ സ്വയം പുറത്തായി ഗ്രൗണ്ട് വിട്ടത്.

മത്സരത്തിനിടെ ദീപക് ചാഹർ എറിഞ്ഞ ഒരു പന്ത് ലെഗ് സൈഡിലേക്ക് വൈഡ് പോകുകയാണെന്ന് എല്ലാവരും കരുതി. എന്നാൽ ആ സമയം ഇഷാൻ കിഷൻ ക്രീസ് വിട്ടിറങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, മുംബൈ ഇന്ത്യൻസിലെ ഒരു താരം പോലും വിക്കറ്റിനായി അപ്പീൽ ചെയ്തിരുന്നില്ല എന്നതാണ്.
ഇഷാൻ കിഷന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള സഹതാരങ്ങൾ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് റിപ്ലേയിൽ കണ്ട കാഴ്ച എല്ലാവരെയും ഞെട്ടിച്ചു. ഇഷാൻ കിഷന്റെ ബാറ്റിലോ പാഡിലോ ഗ്ലൗവിലോ എവിടെയും പന്ത് സ്പർശിച്ചിരുന്നില്ല. ഇതോടെയാണ് താരം സ്വയം ഔട്ടാണെന്ന് തെറ്റിദ്ധരിച്ച് ക്രീസ് വിട്ടതാണെന്ന് വ്യക്തമായത്.
ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയായി മാറിയപ്പോൾ, മുംബൈ ഇന്ത്യൻസിന് അപ്രതീക്ഷിതമായി ഒരു വിക്കറ്റ് ലഭിക്കുകയും ചെയ്തു. ഇത്തരമൊരു സംഭവം ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ അപൂർവ്വമാണ്. ഇഷാൻ കിഷന്റെ സത്യസന്ധതയെ പ്രശംസിച്ചവർ ഇപ്പോൾ, താരത്തിന്റെ ശ്രദ്ധക്കുറവിനെതിരെ വിമർശനം ഉന്നയിക്കുകയാണ്.