തീവ്രവാദികൾ വെടിവെച്ചുകൊന്ന പഹൽഗാം ആക്രമണത്തിലെ ഇരകളെ അനുസ്മരിച്ച്, ഐപിഎൽ 2025 ലെ 41-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിലെയും മുംബൈ ഇന്ത്യൻസിലെയും കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഒരു മിനിറ്റ് മൗന ആചരണത്തോടെ ആരംഭിക്കും.

രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 26 പേരുടെ ജീവൻ അപഹരിച്ച പാഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി, വേദിയിൽ ചിയർ ലീഡർമാർ ഉണ്ടാകില്ലെന്നും ഐക്യദാർഢ്യവും പ്രകടമാക്കുന്ന തരത്തിലായിരിക്കും മത്സരം മുന്നോട്ട് പോവുകയെന്നും ബിസിസിഐ തീരുമാനിച്ചു.
വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.