സിഎസ്കെയുടെ ഇതിഹാസ താരം സുരേഷ് റെയ്‌ന 2025 ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മോശം പ്രകടനത്തെ നിശിതമായി വിമർശിച്ചു. ഹർഭജൻ സിംഗിനൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം സംഭാഷണത്തിൽ റെയ്‌ന ഇത് “എക്കാലത്തെയും ദുർബലമായ സിഎസ്‌കെ ടീം” ആണെന്ന് വിശേഷിപ്പിക്കുകയും അവരുടെ പോരാട്ടവീര്യത്തെയും തന്ത്രപരമായ വ്യക്തതയില്ലായ്മയെയും ചോദ്യം ചെയ്യുകയും ചെയ്തു.

ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയും ഉള്ള ടീം കൂടിയാണ് അവർ.
ആരാധകരുടെ നിരാശ റെയ്‌ന പങ്കുവെച്ചു, “ഒരു താല്പര്യവും ഈ ടീമിനില്ല. ജയിക്കാനുള്ള വിശപ്പ് കാണുന്നില്ല. സിഎസ്‌കെ എന്ന ബ്രാൻഡ് കളിക്കുന്ന ക്രിക്കറ്റ് – അത് കാണാനില്ല.”
റെയ്‌ന വിമർശിച്ചു.
“ഞങ്ങൾ വിജയിച്ച സമയത്ത് ഉണ്ടായിരുന്ന കളിക്കാരെ നോക്കൂ – മുരളി വിജയ്, ബദ്രിനാഥ്, അശ്വിൻ, ജഡേജ. പ്രാദേശിക കളിക്കാർ ടീമിന്റെ മൂല്യം കൂട്ടുന്നു. ഇപ്പോൾ, സായ് സുദർശനെയും സായ് കിഷോറിനെയും പോലുള്ള തമിഴ്നാട്ടിലെ താരങ്ങൾ മറ്റ് ടീമുകൾക്കായി മികച്ച പ്രകടനം നടത്തുന്നത് നമ്മൾ കാണുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങൾ ആദ്യത്തെ ആറ് ഓവറിലും ഡെത്ത് ഓവറുകളിലും ആധിപത്യം സ്ഥാപിച്ചിരുന്നു. ഞങ്ങൾ ഡോട്ട് ബോളുകൾ കളിച്ചിരുന്നില്ല. ഇപ്പോൾ, ആ താല്പര്യം നഷ്ടപ്പെട്ടു.” റെയ്ന പറഞ്ഞു.