ആഴ്സണൽ ഇപ്സ്‌വിച്ച് ടൗണിനെ തകർത്തു; എതിരില്ലാത്ത നാല് ഗോളിന്റെ വിജയം

Newsroom

Picsart 25 04 20 20 38 05 805
Download the Fanport app now!
Appstore Badge
Google Play Badge 1



ആഴ്സണൽ ഇപ്സ്‌വിച്ച് ടൗണിനെ പോർട്ട്മാൻ റോഡിൽ എതിരില്ലാത്ത 4-0 എന്ന സ്കോറിന് തകർത്തു. മാർട്ടിൻ ഒഡേഗാർഡിന്റെ പാസിൽ നിന്ന് ലഭിച്ച പന്ത് ബോക്സിനുള്ളിൽ വെച്ച് ലിയാൻഡ്രോ ട്രോസ്സാർഡ് 14-ാം മിനിറ്റിൽ ഗോൾ നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു.

Picsart 25 04 20 20 37 45 666

28-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി മെറിനോയുടെ മനോഹരമായ ഒരു ബാക്ക്ഹീൽ അസിസ്റ്റിൽ നിന്ന് മികച്ച ഫിനിഷിലൂടെ ലീഡ് ഇരട്ടിയാക്കി.
32-ാം മിനിറ്റിൽ ബുക്കായോ സാക്കയെ ഫൗൾ ചെയ്തതിന് ലീഫ് ഡേവിസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ആതിഥേയർ പത്തു പേരായി ചുരുങ്ങി.

69-ാം മിനിറ്റിൽ ഒരു ഷോർട്ട് കോർണർ കിക്കിൽ നിന്ന് ട്രോസ്സാർഡ് തന്റെ രണ്ടാം ഗോൾ നേടി. 88-ാം മിനിറ്റിൽ യുവതാരം ഈഥൻ വനേരി സിൻചെങ്കോയുടെ അസിസ്റ്റിൽ നിന്ന് ഒരു ഡിഫ്ലക്റ്റഡ് ഷോട്ട് ഗോളാക്കി ആഴ്സണലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.