പഞ്ചാബ് കിംഗ്സിനെതിരെ മികച്ച വിജയം നേടി ആര്‍സിബി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 157/6 എന്ന സ്കോറിലെത്തുവാന്‍ പ്രയാസപ്പെട്ടപ്പോള്‍ 18.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി വിജയം കൈക്കലാക്കിയത്. വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും അര്‍ദ്ധ ശതകങ്ങളുമായാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്.
ഫിലിപ്പ് സാള്‍ട്ടിനെ ആദ്യ ഓവറിൽ നഷ്ടമായ ആര്‍സിബിയെ 103 റൺസ് രണ്ടാം വിക്കറ്റിൽ നേടി ദേവ്ദത്ത് പടിക്കൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 35 പന്തിൽ 61 റൺസ് നേടിയ പടിക്കൽ പുറത്തായപ്പോള്‍ കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം തികച്ച് ടീമിനെ മുന്നോട്ട് നയിച്ചു.
പടിദാര്‍ 12 റൺസ് നേടി പുറത്തായെങ്കിലും വിരാട് കോഹ്‍ലി 74 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കി. 11 റൺസുമായി ജിതേഷ് ശര്‍മ്മയും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ജിതേഷ് സിക്സ് നേടിയാണ് ആര്‍സിബിയുടെ 7 വിക്കറ്റ് വിജയം സാധ്യമാക്കിയത്.