ഐപിഎലില്‍ ഇന്ന് ആര്‍സിബിയ്ക്കെതിരെ 157/6 എന്ന സ്കോറിലൊതുങ്ങി പാക്കിസ്ഥാന്‍. ലഭിച്ച തുടക്കം പഞ്ചാബ് മുന്‍ നിര ബാറ്റ്സ്മാന്മാര്‍ക്ക് വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ശശാങ്ക് സിംഗും മാര്‍ക്കോ ജാന്‍സനും നേടിയ റൺസാണ് പഞ്ചാബിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.
മികച്ച തുടക്കമാണ് പഞ്ചാബ് ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പ്രിയാന്‍ഷ് ആര്യയെ ആദ്യം നഷ്ടമാകുമ്പോള്‍ ഒന്നാം വിക്കറ്റിൽ പ്രഭ്സിമ്രാന്‍ സിംഗിനൊപ്പം താരം പഞ്ചാബിനായി 42 റൺസ് നേടിയിരുന്നു. 15 പന്തിൽ 22 റൺസ് നേടിയ ആര്യയെ ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 62 റൺസാണ് പഞ്ചാബ് നേടിയത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിൽ പ്രഭ്സിമ്രാന്‍ സിംഗിനെ പഞ്ചാബിന് നഷ്ടമായി. 17 പന്തിൽ 33 റൺസ് നേടിയ താരത്തെയും ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്.
റൊമാരിയോ ഷെപ്പേര്‍ഡ് ശ്രേയസ്സ് അയ്യരെയും പുറത്താക്കിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. ശ്രേയസ്സ് അയ്യരെയും പുറത്താക്കിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. നെഹാൽ വദേരയെ റണ്ണൗട്ട് രൂപത്തിൽ നഷ്ടമായ പഞ്ചാബ് 76/4 എന്ന നിലയിലേക്ക് വീണു. എന്നാൽ ജോഷ് ഇംഗ്ലിസ് – ശശാങ്ക് സിംഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 36 റൺസ് കൂട്ടിചേര്‍ത്ത് ടീമിനെ നൂറ് കടത്തി.
സ്കോര്‍ 112ൽ നിൽക്കുമ്പോള്‍ ജോഷ് ഇംഗ്ലിസിനെ സുയാഷ് ശര്‍മ്മ ബൗള്‍ഡാക്കി. 29 റൺസ് നേടിയ താരത്തിനെ നഷ്ടമായ പഞ്ചാബിന് അതേ ഓവറിൽ മാര്‍ക്കസ് സ്റ്റോയിനിസിനെയും നഷ്ടമായി. 114/6 എന്ന നിലയിലേക്ക് പഞ്ചാബ് പ്രതിരോധത്തിലാകുകയായിരുന്നു.
അവിടെ നിന്ന് ശശാങ്ക് സിംഗ് – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് നേടിയ 43 റൺസാണ് 157/6 എന്ന സ്കോറിലേക്ക് പഞ്ചാബിനെ എത്തിച്ചത്. ശശാങ്ക് 31 റൺസും മാര്‍ക്കോ ജാന്‍സെന്‍ 25 റൺസും നേടിയപ്പോള്‍ ആര്‍സിബിയ്ക്കായി ക്രുണാൽ പാണ്ഡ്യയും സുയാഷ് ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.