ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്കെ) ഈ സീസണിലെ ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ഡെവാൾഡ് ബ്രെവിസിനെ പരിക്കേറ്റ സ്പിന്നർ ഗുർജപ്നീത് സിംഗിന് പകരക്കാരനായി ടീമിലെത്തിച്ചു. നേരത്തെ ഐപിഎൽ 2024ൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്ന ബ്രെവിസ് 2.2 കോടി രൂപയ്ക്കാണ് സിഎസ്കെയിൽ എത്തുന്നത്.

‘ബേബി എബി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 21-കാരനായ ബ്രെവിസ് ഈ സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെച്ച സിഎസ്കെയുടെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലേഓഫ് യോഗ്യതയ്ക്കായി മുന്നേറുന്ന സിഎസ്കെ ബ്രെവിസിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. താരൻ ഉടൻ സി എസ് കെ ടീമിനൊപ്പം ചേരും.