അഹമ്മദാബാദ്: ഐപിഎൽ 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് പുതിയ താരം. പരിക്കേറ്റ ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്പ്സിന് പകരമായി ശ്രീലങ്കൻ ഓൾറൗണ്ടർ ദസുൻ ഷനകയെ ടീമിലെടുത്തു. 75 ലക്ഷം രൂപയ്ക്കാണ് ഷനകയെ ടീമിലെടുത്തത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെ ഫിലിപ്പ്സിന് groin injury സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന് സീസൺ നഷ്ടമായത്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ഫിലിപ്പ്സ് കളിച്ചിട്ടില്ല.
നേരത്തെ 2023ൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിച്ചിട്ടുള്ള ഷനകയ്ക്ക് ടി20 ഫോർമാറ്റിൽ 4,449 റൺസും 91 വിക്കറ്റുകളും സ്വന്തമായുണ്ട്. ആറ് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന് ഷനകയുടെ വരവ് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
ഏപ്രിൽ 19ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം.