ബയേണെ പുറത്താക്കി ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

Picsart 25 04 17 02 08 55 200
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിന്റെ പ്രതീക്ഷകൾ തകർത്തു കൊണ്ട് ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് സെമിയിൽ. ഇന്ന് ഇറ്റലിയിൽ നടന്ന രണ്ടാം പാദത്തിൽ 2-2ന് സമനില വഴങ്ങിയാണ് ഇന്റർ മിലാൻ സെമി ഉറപ്പിച്ചത്. ആദ്യ പാദം അവർ 2-1ന് ജയിച്ചിരുന്നു. 4-3ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ഇന്റർ സെമിയിലേക്ക് കടന്നത്.

Picsart 25 04 17 02 08 30 999

ഇന്ന് ആദ്യ പകുതി ഗോൾ രഹിതമായിരുന്നു‌. 52ആം മിനുറ്റിലെ ഹാരി കെയ്നിന്റെ ഗോൾ ബയേണെ മുന്നിലെത്തിച്ചു. ഒപ്പം അഗ്രിഗേറ്റ് സ്കോറിൽ ഒപ്പവും എത്തിച്ചു. എന്നാൽ ആ ലീഡ് അധികം നീണ്ടില്ല. 58ആം മിനുറ്റിൽ ലൗട്ടാരോ മാർട്ടിനസിന്റെ ഗോളിലൂടെ ഇന്റർ മിലാൻ സമനില നേടി. അധികം വൈകാതെ 61ആം മിനുറ്റിൽ പവാർഡിന്റെ ഗോളും വന്നു‌. ഇന്റർ 2-1ന് മുന്നിൽ.

76ആം മിനുറ്റിൽ എറിക് ഡയർ ബയേണായി സമനില പിടിച്ചതോടെ വീണ്ടും ആവേശകരമായ നിമിഷങ്ങൾ. എങ്കിലും സെമി ഉറപ്പികാൻ ഇന്ററിനായി.