ഐപിഎൽ; ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 173 റൺസ്

Newsroom

Picsart 25 04 13 16 47 07 656


ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 173-5 റൺസ് നേടാനേ സാധിച്ചുള്ളൂ. ബാറ്റിംഗിന് അത്ര എളുപ്പമല്ലാത്ത പിച്ചിൽ, ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
യശസ്വി ജയ്സ്വാൾ 47 പന്തിൽ നിന്ന് 75 റൺസ് നേടി ടോപ് സ്കോററായി.

1000136693

എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസണിന് ഇന്ന് തിളങ്ങാനായില്ല. പവർപ്ലേയിൽ ബൗണ്ടറികൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജു സാംസൺ 19 പന്തിൽ നിന്ന് 15 റൺസുമായി പുറത്തായി. പിന്നീട് വന്ന റിയാൻ പരാഗ് 22 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഒരു വശത്ത് ജയ്സ്വാൾ ഉറച്ചുനിന്നത് രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ജയ്സ്വാളിൻ്റെ ഇന്നിംഗ്സിൽ 2 സിക്സറുകളും 10 ഫോറുകളും ഉൾപ്പെടുന്നു.

അവസാനം 23 പന്തിൽ നിന്ന് 35 റൺസ് എടുത്ത ജുറലിന്റെ ഇന്നിംഗ്സ് രാജസ്ഥാനെ 170 കടക്കാൻ സഹായിച്ചു.