യൂറോപ്പ ലീഗിൽ ലിയോണിനെതിരെ നടന്ന 2-2 സമനിലയിൽ തുടർച്ചയായ പിഴവുകൾ വരുത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രേ ഒനാനയ്ക്ക് ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ വിശ്രമം നൽകാൻ മുഖ്യ പരിശീലകൻ റൂബൻ അമോറിം തീരുമാനിച്ചു.

2023 ൽ ഇന്ററിൽ നിന്ന് യുണൈറ്റഡിൽ എത്തിയ ശേഷം ക്ലബ്ബിൻ്റെ 69 ലീഗ് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച ഒനാന ആദ്യമായാണ് ഒരു ലീഗ് മത്സരത്തിൽ നിന്ന് പുറത്ത് നിൽക്കുന്നത്.
ഒനാനയ്ക്ക് പകരം അൽതായ് ബയിന്ദിർ ഇന്ന് സെൻ്റ് ജെയിംസ് പാർക്കിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കും. എന്നാൽ വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന യൂറോപ്പ ലീഗ് രണ്ടാം പാദ മത്സരത്തിൽ ആര് വല കാക്കും എന്ന് ഉറപ്പില്ല.