പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ വിജയവുമായി സൺ റൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് ഉയർത്തിയ 246 എന്ന വിജയലക്ഷ്യം 18.3 ഓവറിലേക്ക് മറികടക്കാൻ സൺ റൈസേഴ്സിനായി. അഭിഷേക് ശർമ്മയുടെ അവിസ്മരണീയമായ സെഞ്ച്വറി ആണ് ഹൈദരബാദിന് ജയം നൽകിയത്.

സൺ റൈസേഴ്സിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമായാ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും നൽകിയത്. ആദ്യ പത്ത് ഓവറിൽ തന്നെ 143 റൺസ് നേടാൻ ഹൈദരാബാദിനായി. 12.2 ഓവറിൽ 171 റൺസിന്റെ കൂട്ടുകെട്ട് ചേർത്താണ് ഇവർ പിരിഞ്ഞത്.
ഹെഡ് 37 പന്തിൽ നിന്ന് 66 റൺസ് അടിച്ചു. 3 സിക്സും 9 ഫോറും ഇതിൽ ഉൾപ്പെടുന്നു. അഭിഷേക് ശർമ്മ പന്തിലേക്ക് സെഞ്ച്വറിയിലേക്ക് എത്തി. 15 ഓവർ അവസാനിച്ചപ്പോൾ ഹൈദരാബാദ് 205-1 എന്ന നിലയിൽ ആയിരുന്നു. അവസാന 5 ഓവറിൽ ജയിക്കാൻ 41 റൺസ് മാത്രം.
17ആം ഓവറിൽ അഭിഷേക് ഔട്ട് ആകുമ്പോൾ 22 പന്തിൽ 24 റൺസ് മാത്രമെ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. 55 പന്തിൽ 141 റൺസാണ് അഭിഷേക് അടിച്ചത്. 10 സിക്സും 14 ഫോറും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് ശേഷം അനായാസം ലക്ഷ്യത്തിൽ എത്താൻ ഹൈദരബാദിനായി. 18.3 ഓവറിലേക്ക് അവർ 3 വിക്കറ്റ് ലക്ഷ്യത്തിൽ എത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 245/6 റൺസ് എടുത്തിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ ഇന്നിങ്സ് ആണ് പഞ്ചാബിന് കരുത്തായത്.

ഓപ്പണർമാരായ പ്രിയാൻസ് ആര്യയും പ്രബ്സിമ്രനും ചേർന്ന് നല്ല തുടക്കം നൽകി. അവർ 4 ഓവറിലേക്ക് 66 റൺസ് ചേർത്തു. പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസ് അടിച്ചു. 4 സിക്സും 2 ഫോറും ഇതിൽ ഉൾപ്പെടുന്നു. പ്രബ്സിമ്രൻ 23 പന്തിൽ നിന്ന് 42 റൺസും ചേർത്തു. ഇതിനു ശേഷം നെഹാൽ വധേര 27 റൺസും എടുത്തു.
ശ്രേയസിന്റെ ഇന്നിങ്സ് ആണ് സൺ റൈസേഴ്സിന് തലവേദന ആയത്. 36 പന്തിൽ 82 റൺസ് ക്യാപ്റ്റൻ അടിച്ചു. 6 സിക്സും 6 ഫോറും ശ്രേയസ് അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തിൽ 34 റൺസ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സൺ റൈസേഴ്സിന് എതിരായ ടോപ് സ്കോർ നേടി. ഇന്നിങ്സിന്റെ അവസാന നാല് പന്തിൽ ഷമിയെ 4 സിക്സ് പറത്താൻ സ്റ്റോയിനിസിനായി.