ആര്‍സിബിയുടെ മികച്ച ബൗളിംഗ് തുടക്കത്തിന് ശേഷം ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലേക്ക് നയിച്ച് കെഎൽ രാഹുല്‍ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട്. 58/4 എന്ന നിലയിലേക്ക് ഡൽഹി വീണുവെങ്കിലും അഞ്ചാം വിക്കറ്റിൽ 55 പന്തിൽ നിന്ന് 111 റൺസ് നേടി ടീമിനെ രാഹുലും സ്റ്റ്ബ്സും ചേര്‍ന്ന് 17.5 ഓവറിൽ വിജയം കുറിയ്ക്കുകയായിരുന്നു.
ഫാഫ് ഡു പ്ലെസിയെയാണ് ഡൽഹിയ്ക്ക് ആദ്യം നഷ്ടമായത്. ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെയും നഷ്ടമായതോടെ ഡൽഹി 10/2 എന്ന നിലയിലേക്ക് വീണു. ജേക്ക് ഫ്രേസറെ പുറത്താക്കിയ ഭുവനേശ്വര്‍ കുമാര്‍ തന്നെ അഭിഷേക് പോറെലിനെയും പുറത്താക്കിയതോടെ ഡൽഹി 30/3 എന്ന സ്ഥിതിയിലായി. 15 റൺസ് നേടിയ അക്സര്‍ പട്ടേലിനെ നഷ്ടമാകുമ്പോള്‍ 58/4 എന്ന സ്കോറാണ് ഡൽഹിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഒത്തുചേര്‍ന്ന് ഡൽഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. കൂട്ടുകെട്ടിന്റെ തുടക്കത്തിൽ കരുതലോടെ ബാറ്റ് വീശിയ ഇരുവരും മത്സരം അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ ഇരുവരും റൺ റേറ്റ് ഉയര്‍ത്തുകയായിരുന്നു.
15ാം ഓവറിൽ ജോഷ് ഹാസൽവുഡ് എറിഞ്ഞ ഓവറിൽ 22 റൺസ് നേടുവാന്‍ കെഎൽ രാഹുല്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഡിഎൽഎസ് സ്കോറിൽ ഡൽഹി മുന്നിലെത്തുകയായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 121/4 എന്ന നിലയിലേക്കാണ്.
16ാം ഓവറിൽ 13 റൺസും 17ാം ഓവറിൽ 12 റൺസും ഡൽഹി നേടിയപ്പോള്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 18 റൺസായിരുന്നു. 17.5 ഓവറിൽ 6 വിക്കറ്റ് വിജയം കുറിയ്ക്കുമ്പോള്‍ രാഹുല്‍ 53 പന്തിൽ 93 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 23 പന്തിൽ 38 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.