ഖ്വിച്ച ക്വരത്‌സ്‌ഖേലിയയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ പിഎസ്ജി ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ആസ്റ്റൺ വില്ലയെ 3-1 ന് തോൽപ്പിച്ചു.
മോർഗൻ റോജേഴ്സ് മികച്ച ഒരു ഗോളിലൂടെ 35-ാം മിനിറ്റിൽ വില്ലയെ മുന്നിലെത്തിച്ചു. അവിടെ നിന്നായിരുന്നു പു എസ് ജിയുടെ തിരിച്ചുവരവ്. .

19 കാരനായ ഡെസിറെ ഡൗയിലൂടെ പിഎസ്ജി ഉടൻ തന്നെ തിരിച്ചടിച്ചു. താരം മനോഹരമായ ഒരു ഗോൾ നേടി സമനില പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്വരത്‌സ്‌ഖേലിയ ഒരു മികച്ച സോളോ ഗോളിലൂടെ പിഎസ്ജിക്ക് ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ നൂനോ മെൻഡസ് മൂന്നാം ഗോൾ നേടിയതോടെ പിഎസ്ജി രണ്ട് ഗോളിൻ്റെ മുൻതൂക്കം സ്വന്തമാക്കി.