ഗുജറാത്ത് ടൈറ്റൻസിനോടേറ്റ 58 റൺസിൻ്റെ തോൽവിയിൽ നിർണായക നിമിഷങ്ങളിൽ ടീമിന് കളി നഷ്ടമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. 28 പന്തിൽ 41 റൺസ് നേടിയെങ്കിലും, തന്റെ പുറത്താകൽ വഴിത്തിരിവായെന്ന് സാംസൺ ചൂണ്ടിക്കാട്ടി.
218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് താളം നിലനിർത്താൻ കഴിഞ്ഞില്ല.

“ബൗളിംഗിൽ 15-20 റൺസ് അധികം വഴങ്ങി. ഞാനും ഹെറ്റ്മെയറും ബാറ്റ് ചെയ്യുമ്പോൾ ചെയ്സ് സാധ്യമായിരുന്നു, പക്ഷേ എന്റെ വിക്കറ്റ് കളി മാറ്റി,” തോൽവിക്ക് ശേഷം സാംസൺ പ്രതികരിച്ചു. 13-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് ക്യാപ്റ്റനെ പുറത്താക്കിയത്, ഇത് ആർആറിനെ പ്രതിസന്ധിയിലാക്കി.