സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 ന് സിൽഹെറ്റിലാണ് മത്സരം ആരംഭിക്കുന്നത്. വളർന്നുവരുന്ന പേസ് ബൗളറായ തൻസിം ഹസൻ സാഖിബിന് ഇതാദ്യമായാണ് ടെസ്റ്റ് ടീമിൽ ഇടം ലഭിക്കുന്നത്. താരം ഇതിനോടകം ദേശീയ ടീമിനായി 28 വൈറ്റ്-ബോൾ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

അക്കില്ലസ് ടെൻഡൺ പരിക്ക് കാരണം പുറത്തായ ടസ്‌കിൻ അഹമ്മദിന് പകരമാണ് 22 കാരനായ സാഖിബിനെ ടീമിൽ ഉൾപ്പെടുത്തിയത്. സാഖിബിന്റെ വേഗതയും വിക്കറ്റ് നേടാനുള്ള കഴിവും മുഖ്യ സെലക്ടർ ഗാസി അഷ്റഫ് ഹൊസൈൻ പ്രശംസിച്ചു. പരിമിത ഓവർ ഫോർമാറ്റിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയതിനുള്ള പ്രതിഫലമാണ് താരത്തിന്റെ സെലക്ഷനെന്നും അദ്ദേഹം പറഞ്ഞു.
നജ്മുൽ ഹൊസൈൻ ഷാന്റോ ടീമിനെ നയിക്കും, മെഹ്ദി ഹസൻ മിറാസിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉള്ളതിനാൽ ലിട്ടൺ ദാസ് ടീമിൽ നിന്ന് വിട്ടുനിൽക്കും. രണ്ടാം ടെസ്റ്റ് ഏപ്രിൽ 28 ന് ചിറ്റോഗ്രാമിൽ ആരംഭിക്കും. സിംബാബ്‌വെ ഏപ്രിൽ 15 ന് ധാക്കയിലെത്തും.
Bangladesh Squad for 1st Test vs Zimbabwe:
Najmul Hossain Shanto (captain), Mahmudul Hasan Joy, Shadman Islam, Zakir Hasan, Mominul Haque, Mushfiqur Rahim, Mahidul Islam Ankon, Jaker Ali Anik, Mehidy Hasan Miraz, Taijul Islam, Nayeem Hasan, Nahid Rana, Hasan Mahmud, Syed Khaled Ahmed, Tanzim Hasan Sakib.