ഉമർ ഗുൽ ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് സ്ഥാനത്തേക്ക് എത്തിയേക്കും.
മുൻ പാകിസ്ഥാൻ പേസർ ഉമർ ഗുൽ ബംഗ്ലാദേശ് ദേശീയ ടീമിന്റെ പേസ് ബൗളിംഗ് കോച്ചായി നിയമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി (ബിസിബി) ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. നിലവിലെ കോച്ച് ആന്ദ്രേ ആഡംസിന്റെ കരാർ 2026 ഫെബ്രുവരി വരെയാണെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തിൽ അതൃപ്തിയുള്ളതിനാൽ അത് നേരത്തെ അവസാനിപ്പിക്കാൻ സാധ്യതയുണ്ട്.

ഗുൽ വിരമിച്ചതിന് ശേഷം മികച്ച ഒരു കോച്ചിംഗ് കരിയർ കെട്ടിപ്പടുത്തിട്ടുണ്ട്.
2020 ൽ വിരമിച്ചതിന് ശേഷം ഗുൽ പിഎസ്എല്ലിൽ പരിശീലകനായി പ്രവർത്തിക്കുകയും അഫ്ഗാനിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിക്കുകയും പാകിസ്ഥാന്റെ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.