ലയണൽ മെസ്സി അമേരിക്കയിൽ ചരിത്രം തിരുത്തിയെഴുതുന്നത് തുടരുന്നു, ഇന്റർ മിയാമിയിൽ വെറും 29 MLS മത്സരങ്ങളിൽ നിന്ന് മയാമിയുടെ എക്കാലത്തെയും മികച്ച ഗോൾ കോണ്ട്രിബ്യൂഷൻ റെക്കോർഡ് മെസ്സി തകർത്തു. ഏപ്രിൽ 6 ഞായറാഴ്ച ടൊറന്റോയ്‌ക്കെതിരായ ഇന്റർ മിയാമിയുടെ 1-1 സമനിലയിൽ ഒരു ഗോൾ നേടിയതോടെ അർജന്റീനിയൻ ഇതിഹാസം 44 ഗോൾ സംഭാവനകൾ മയാമിക്ക് ആയി നേടി. ഇത് എം എൽ സിൽ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ ആളാക്കി മെസ്സിയെ മാറ്റി.

2023 ലെ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് എത്തിയതിന് ശേഷമുള്ള മെസ്സിയുടെ 24-ാമത്തെ MLS ഗോളായിരുന്നു ഇന്നലെ മെസ്സു നേടിയത്. 20 അസിസ്റ്റുകൾ കൂടി മെസ്സിക്ക് ഉണ്ട്.
43 ഗോൾ സംഭാവനകൾ എന്ന മുൻ റെക്കോർഡ്, മെസ്സിയുടെ മുൻ അർജന്റീന സഹതാരം, ഗൊൺസാലോ ഹിഗ്വെയ്‌നിന്റെ പേരിലായിരുന്നു, 2020 മുതൽ 2023 വരെ ഇന്റർ മിയാമിയിൽ രണ്ട് വർഷം ഹിഗ്വയിൻ മയാമിക്ക് ആയി കളിച്ചിരുന്നു.