ഐപിഎൽ 2025 ൽ ഗുജറാത്ത് ടൈറ്റൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ 7 വിക്കറ്റിന്റെ വിജയത്തിൽ നെഹ്റയുടെ പങ്കിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. മത്സരശേഷം സംസാരിച്ച ഗാംഗുലി, നെഹ്‌റയുടെ കളി അവബോധത്തെ പ്രശംസിച്ചു.

“ആദ്യ സീസൺ മുതൽ ഗുജറാത്ത് ഐപിഎല്ലിൽ അവരുടെ ജോലി നന്നായി ചെയ്തതു. ആശിഷ് നെഹ്‌റ ഹെഡ് കോച്ച് എന്ന നിലയിൽ തന്റെ ഗുണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്, അതിശയകരമായ ഗെയിം സെൻസും അദ്ദേഹത്തിന് ഉണ്ട്,” ഗാംഗുലി എക്‌സിൽ പോസ്റ്റ് ചെയ്തു.
രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് SRH നെ 152 ൽ ഒതുക്കി എളുപ്പത്തിൽ ചെയ്സ് ചെയ്ത് വിജയിച്ചിരുന്നു. ഈ വിജയത്തോടെ, പോയിന്റ് പട്ടികയിൽ ജിടി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.