ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടുന്ന ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 183/6 എന്ന മികച്ച സ്കോർ ഉയർത്തി. ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ കെ എൽ രാഹുലിന്റെ മികച്ച പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിന് കരുത്തായത്. ഇന്ന് പതിവു മാറി ഓപ്പണറായി എത്തിയ രാഹുൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.

രാഹുൽ 51 പന്തൽ 77 റൺസ് എടുത്താണ് പുറത്തായത്. അദ്ദേഹം 3 സിക്സും 6 ഫോറും അടിച്ചു. ഇന്ന് തുടക്കത്തിൽ തന്നെ ഡൽഹി ക്യാപിറ്റൽസിന് ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗർകിനെ നഷ്ടപ്പെട്ടിരുന്നു. 5 പന്തൽ ഒരു റണ്ണ് പോലും എടുക്കാതെയാണ് താരം ഔട്ടായത്. പിന്നാലെ വന്ന അഭിഷേക് പോറൽ 20 പന്തൽ 33 റൺസും ക്യാപ്റ്റൻ അക്സർ പട്ടേൽ 14 പന്തിൽ 21 റൺസും എടുത്തു.
റിസ്വി 15 പന്തിൽ 20 എടുത്തും പുറത്തായി. പക്ഷെ രാഹുൽ ഒരു വശത്ത് ശക്തമായി തുടർന്നു. അവസാനം സ്റ്റബ്സിനൊപ്പം ചേർന്ന് സ്കോർ ഉയർത്താൻ നോക്കി എങ്കിലും ഡൽഹിക്ക് 200 എന്ന സ്കോറിലേക്ക് എത്താൻ ആയില്ല. സ്റ്റബ്സ് 12 പന്തിൽ 24 റൺസ് ആണ് എടുത്തത്.