വെള്ളിയാഴ്ച രാത്രി ഓഗ്സ്ബർഗിനെതിരായ 3-1 വിജയത്തിനിടെ ഹാംസ്ട്രിംഗിന് പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ ജമാൽ മുസിയാലയ്ക്ക് എട്ട് ആഴ്ച വിശ്രമം വേണ്ടി വരും ദ്ന്ന് ബയേൺ മ്യൂണിക്ക് സ്ഥിരീകരിച്ചു. ഇന്നലെ സമനില ഗോൾ നേടിയതിന് തൊട്ടുപിന്നാലെ 54-ാം മിനിറ്റിൽ പരിക്ക് കാരണം അദ്ദേഹം ഗ്രൗണ്ട് വിടുക ആയിരുന്നു.

ബയേൺ ചാമ്പ്യൻസ് ലീഗ് ഫൈനലിലോ ജൂണിൽ ജർമ്മനിയുടെ നേഷൻസ് ലീഗ് ഫൈനലിലോ എത്തിയാൽ മാത്രമേ മുസിയാല ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയുള്ളൂ.
ൽഅൽഫോൻസോ ഡേവീസ് (ലിഗമെന്റ് പൊട്ടൽ), ഡയോട്ട് ഉപമെകാനോ (കാൽമുട്ട്), ഹിരോക്കി ഇറ്റോ (കാൽ) എന്നിവർ ഇതിനകം തന്നെ പുറത്തായി നിൽക്കുന്ന ബയേണ്‍ മറ്റൊരു വലിയ തിരിച്ചടിയാണിത്.