മുംബൈ ആഞ്ഞടിക്കാൻ നോക്കിയിട്ടും എത്തിയില്ല!! ലഖ്നൗവിന് തകർപ്പൻ ജയം!!

Newsroom

Picsart 25 04 04 23 16 33 728
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. അവസാന ഓവർ വരെ ആവേശം ജ്വലിച്ച മത്സരത്തിൽ ലഖ്നൗ 12 റൺസിനാണ് ജയിച്ചത്. ലഖ്നൗ ഉയർത്തിയ 204 എന്ന വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 191/5 എടുക്കാനെ ആയുള്ളൂ.

1000128008

വിൽ ജാക്സിനെയും (5), റയാന്‍ റിക്കൽട്ടണിനെയും(10) ആദ്യ ഓവറുകളിൽ തന്നെ നഷ്ടമായ മുംബൈയ്ക്ക് വേണ്ടി മിന്നും ബാറ്റിംഗ് പ്രകടനം ആണ് നമന്‍ ധിര്‍ നടത്തിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 64/2 എന്ന നിലയിലായിരുന്ന മുംബൈയ്ക്കായി മൂന്നാം വിക്കറ്റിൽ ധിര്‍ – സ്കൈ കൂട്ടുകെട്ട് 47 റൺസാണ് കൂട്ടിചേര്‍ത്തത്.

സ്കോര്‍ 86ൽ നിൽക്കെ ദിഗ്വേഷ് രഥിയാണ് ധിറിന്റെ വിക്കറ്റ് നേടി ഈ കൂട്ടുകെട്ട് തകര്‍ത്തത്. മൂന്നാം വിക്കറ്റിൽ 69 റൺസാണ് ഇവര്‍ നേടിയത്. 24 പന്തിൽ 46 റൺസാണ് നമന്‍ ധിര്‍ നേടിയത്. ഇതിനു ശേഷം സ്കൈയും തിലക് വർമ്മയും ചെയ്സ് ഏറ്റെടുത്തു.

അവസാന 7 ഓവറിൽ മുംബൈക്ക് ജയിക്കാൻ 79 റൺസ് വേണമായിരുന്നു. സൂര്യകുമാർ 31 പന്തിലേക്ക് തന്റെ ഫിഫ്റ്റി പൂർത്തിയാക്കി. 17ആം ഓവറിൽ സൂര്യകുമാർ ഔട്ട് ആയി. 43 പന്തിൽ 67 റൺസ് എടുത്താണ് സൂര്യ പുറത്തായത്.

അവസാന 2 ഓവറിൽ മുംബൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഹാർദികും തിലക് വർമ്മയും ആയിരുന്നു ക്രീസിൽ. ഷാർദുൽ എറിഞ്ഞ 19ആം ഓവറിൽ ആദ്യ 5 പന്തിൽ 5 റൺസെ വന്നുള്ളൂ. റൺ എടുക്കാൻ ബുദ്ദിമുട്ടിയ തിലക് വർമ്മയെ മുംബൈ റിട്ടർ ചെയ്തു സാന്റ്നറിനെ ഇറക്കി. ആ ഓവറിൽ ആകെ വന്നത് 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ്.

ഹാർദിക് പാണ്ഡ്യ സ്ട്രൈക്കിൽ. ആവേശിന്റെ ആദ്യ പന്ത് ഹാർദിക് സിക്സ് പറത്തി. പിന്നെ 5 പന്തിൽ 16. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 14. അടുത്ത പന്തിൽ ഹാർദിക് സിംഗിൾ എടുത്തില്ല. നാലാം പന്തിൽ ഹാർദികിന് റൺ എടുക്കാൻ ആയില്ല. ഇതോടെ 2 പന്തിൽ 14 എന്നായി. ഇതോടെ പരാജയം ഉറപ്പായി.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 203 റൺസ് ആണ് എൽ എസ് ജി നേടിയത്. മിച്ചൽ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകവും ആയുഷ് ബദോനി അതിവേഗത്തിൽ സ്കോറിംഗും നടത്തിയപ്പോള്‍ ലക്നൗ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്.

Mitchellmarsh

മാര്‍ക്രത്തിനെ കാഴ്ചക്കാരനാക്കി മിച്ചൽ മാര്‍ഷ് അടി തുടങ്ങിയപ്പോള്‍ ലക്നൗ ആദ്യ ഓവറുകളിൽ തന്നെ കുതിപ്പ് തുടരുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് നേടിയ ലക്നൗവിനായി 60 റൺസും നേടിയത് മിച്ചൽ മാര്‍ഷ് ആയിരുന്നു.

അപകടകാരിയായി മാറുകയായിരുന്ന മാര്‍ഷിനെ സ്വന്തം ബൗളിംഗിൽ പിടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ലക്നൗ ഓപ്പണര്‍മാര്‍ 76 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഇതിൽ മിച്ചൽ മാര്‍ഷ് 31 പന്തിൽ 60 റൺസാണ് നേടിയത്.

Aidenmarkram

മാര്‍ഷ് പുറത്തായ ശേഷം 6 പന്തിൽ 12 റൺസ് നേടിയ നിക്കോളസ് പൂരനെയും 2 റൺസ് നേടിയ ഋഷഭ് പന്തിനെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ലക്നൗ 107/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാര്‍ക്രം – ആയുഷ് ബദോനി കൂട്ടുകെട്ടാണ് 51 റൺസ് നാലാം വിക്കറ്റിൽ നേടി ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 30 റൺസ് നേടിയ ബദോനിയെ അശ്വനി കുമാര്‍ ആണ് പുറത്താക്കിയത്.

അര്‍ദ്ധ ശതകം തികച്ച് മാര്‍ക്രത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 38 പന്തിൽ 53 റൺസായിരുന്നു മാര്‍ക്രം നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ അവസാന ഓവറിൽ ഒരു സിക്സിനും ഫോറിനും പറത്തി ഡേവിഡ് മില്ലര്‍ ലക്നൗവിന്റെ സ്കോര്‍ 200ൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ മില്ലറെയും അടുത്ത പന്തിൽ ആകാശ് ദീപിനെയും പുറത്താക്കി ഹാര്‍ദ്ദിക് തന്റെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Hardikpandya

മില്ലര്‍ 14 പന്തിൽ നിന്ന് 27 റൺസാണ് നേടിയത്.