മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് മാർച്ചിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം സ്വന്തമാക്കി. മാർച്ചിൽ നടന്ന മത്സരങ്ങളിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റും ബ്രൂണോ സംഭാവന ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അഞ്ചാമത്തെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരമാണിത്. ഇതോടെ വെയിൻ റൂണിയുടെ റെക്കോർഡിനൊപ്പം എത്താൻ ബ്രൂണോക്ക് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം സീസണിലും മികച്ച പ്രകടനമാണ് ബ്രൂണോ നടത്തുന്നത്.