റയൽ മാഡ്രിഡ് കോപ്പ ഡെൽറെ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ ഒരു ത്രില്ലറിന് ഒടുവിൽ റയൽ സോസിഡാഡിനെ സമനിലയിൽ പിടിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറുന്നത്. ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് 1-0ന് വിജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാം പാദത്തിൽ റയൽ മാഡ്രിഡും റയൽ സോസിഡാഡും 4-4 എന്ന സമനിലയിലാണ് പിരിഞ്ഞത്. ഇതോടെ 5-4 എന്ന അഗ്രിഗേറ്റ് സ്കോറിൽ റയൽ മാഡ്രിഡ് ഫൈനൽ ഉറപ്പിച്ചു.

ഇന്ന് ഒരു ഘട്ടത്തിൽ റയൽ സോസിഡാഡ് 3-1ന് മുന്നിലായിരുന്നു. അവസാന 10 മിനിട്ടുകളിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് സമനില നേടിയത്. ഇന്ന് മത്സരത്തിൽ പതിനാറാം മിനിറ്റൽ സോസിഡാഡ് ലീഡ് എടുത്തു.
ഇതിന് എൻട്രിക്കലൂടെ അധികം വൈകാതെ മറുപടി പറയാൻ റയൽ മാഡ്രിനായി. ആദ്യപകുതി 1-1 എന്ന രീതിയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 72ആം മിനിറ്റിൽ ഡേവിഡ് ആൽബയുടെ ഒരു സെൽഫ് ഗോൾ സോസിഡാഡിനെ 2-1ന് മുന്നിലെത്തിച്ചു. പിന്നാലെ 80ആം മിനിറ്റിൽ ഒയർസബാൽ കൂടെ ഗോൾ നേടിയതോടെ സോസിഡാഡ് 3-1ന്റെ ലീഡിൽ ആയി.
ഇവിടെ നിന്നായിരുന്നു റയൽ മാഡ്രിഡിന്റെ നാടകീയമായി തിരിച്ചുവരവ്. 82ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുടെ ഒരു മികച്ച ക്രോസ് അതിനേക്കാൾ നല്ല ഫിനിഷിലൂടെ ജൂഡ് വലയിൽ എത്തിച്ചു. സ്കോർ 3-2 എന്നായി. തൊട്ടടുത്ത നിമിഷം റോഡ്രിഗോയുടെ ഒരു കോർണറിൽ നിന്ന് ചൗമനി മൂന്നാം ഗോൾ നേടിയ. റയൽ സമനില പിടിക്കുകയും അഗ്രിറ്റ് സ്കോറിൽ 5-4ന് മുന്നിലെത്തുകയും ചെയ്തു.
എന്നാൽ കളി അവിടെ അവസാനിച്ചില്ല. ഇഞ്ച്വറി ടൈമിൽ വീണ്ടും ഒയർസബാലിന്റെ ഗോൾ. സ്കോർ 4-3. അഗ്രിഗേറ്റ് സ്കോർ 4-4. കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിലെ റുദിഗറിന്റെ ഗോൾ റയലിനെ 5-4ന് അഗ്രിഗേറ്റിന് ജയിച്ച് ഫൈനലിലേക്ക് എത്തിച്ചു.