ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഫാസ്റ്റ് ബൗളർ മതീഷ പതിരണ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർസിബി) നടക്കുന്ന ഐപിഎൽ 2025 മത്സരത്തിൽ കളിക്കില്ല. ശ്രീലങ്കൻ പേസർ ഇപ്പോഴും പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നും അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നും സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. മുംബൈ ഇന്ത്യൻസിനെതിരായ സിഎസ്‌കെയുടെ സീസൺ ഓപ്പണറും പതിരണയ്ക്ക് നഷ്ടമായിരുന്നു.
2024 ലെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ, സിഎസ്‌കെ പതിരാനയെ ₹13 കോടിക്ക് ആണ് നിലനിർത്തിയത്.