ഈലയുടെ സ്വപ്ന കുതിപ്പിന് അവസാനം, പെഗുല ഫൈനലിൽ

Newsroom

Picsart 25 03 28 14 47 55 955
Download the Fanport app now!
Appstore Badge
Google Play Badge 1

ഫിലിപ്പീൻസിന്റെ അലക്സാണ്ട്ര ഈലയുടെ സ്വപ്ന കുതിപ്പിന് അവസാനം. മയാമി ഓപ്പൺ സെമിഫൈനലിൽ നാലാം സീഡ് അമേരിക്കക്കാരി ജെസീക്ക പെഗുലയോട് 7-6 (7/3), 5-7, 6-3 എന്ന സ്കോറിന് പരാജയപ്പെട്ടതോടെ ഈല പുറത്തായി. 140-ാം റാങ്കിലുള്ള 19കാരി, ഗ്രാൻഡ്സ്ലാം ജേതാക്കളായ ജെലീന ഒസ്റ്റാപെങ്കോ, മാഡിസൺ കീസ്, ഇഗ സ്വിയാറ്റെക് എന്നിവരെ തോൽപ്പിച്ച് ആണ് സെമിയിൽ എത്തിയത്.

ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ വെറും 71 മിനിറ്റിനുള്ളിൽ 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയാകും പെഗുലയുടെ ഫൈനലിലെ എതിരാളി.