ലോക ഒന്നാം നമ്പർ താരം അരിന സബലെങ്ക ഇറ്റലിയുടെ ജാസ്മിൻ പൗളിനിയെ 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി തന്റെ ആദ്യ മയാമി ഓപ്പൺ ഫൈനലിലേക്ക് പ്രവേശിച്ചു. പയോളിനിയുടെ സെർവ് നാല് തവണ ബ്രേക്ക് ചെയ്ത ബെലാറഷ്യൻ താരത്തിന് വിജയം ഉറപ്പിക്കാൻ വെറും 71 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ.

ഈ മാസം ആദ്യം ഇന്ത്യൻ വെൽസ് ഫൈനലിൽ പരാജയപ്പെട്ട സബലെങ്ക, ഓസ്‌ട്രേലിയൻ ഓപ്പൺ ഉൾപ്പെടെയുള്ള വലിയ ഫൈനലുകളിലെ മുൻ തോൽവികൾക്ക് ശേഷം സീസണിലെ തന്റെ ആദ്യ കിരീടം നേടുകയാണ് ലക്ഷ്യമിടുന്നത്.
ജെസീക്ക പെഗുല ആകും ഫൈനലിലെ എതിരാളി. വൈൽഡ്കാർഡ് അലക്സാണ്ട്ര ഈലയെ തോൽപ്പിച്ച് ആണ് പെഗുല ഫൈനലിൽ എത്തിയത്.