സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍സ് റൗണ്ടിൽ തന്നെ പുറത്തായി നിലവിലെ ചാമ്പ്യന്മാരായ ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്. ഇന്ന് നടന്ന മത്സരത്തിൽ മുത്തൂറ്റ് മൈക്രോഫിനിനോട് പരാജയം ഏറ്റതോടെ ടൂര്‍ണ്ണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളിലും ടീമിന് തോൽവിയേറ്റുവാങ്ങേണ്ടിവരികയായിരുന്നു.
കെഎസിഎ സ്റ്റേഡിയം മംഗലപുരത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ഏജീസ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിന് 23.3 ഓവറിൽ 106 റൺസ് മാത്രമാണ് നേടാനായത്. അർസലന് ഖാന് 21 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുത്തൂറ്റിനായി ബൗളിംഗിൽ പിഎസ് ജെറിന് 3 വിക്കറ്റും എംയു ഹരികൃഷ്ണന് രണ്ട് വിക്കറ്റും നേടി.
4 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ 108 റൺസ് നേടി മുത്തൂറ്റ് മൈക്രോഫിന്‍ വിജയിച്ചപ്പോള്‍ നിഖിൽ 45 റൺസുമായി പുറത്താകാതെ നിന്നു. അനുജ് ജോടിന് 30 റൺസും നേടി. 2 വിക്കറ്റ് നേടിയ അങ്കിത് മിശ്രയാണ് ഏജീസ് ബൗളിംഗിലെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്.
6 വിക്കറ്റ് വിജയം നേടിയ മുത്തൂറ്റ് മൈക്രോഫിനിന്റെ നിഖിൽ എം ആണ് കളിയിലെ താരം .