ആദ്യ പാദത്തിലെ 2-0 ന്റെ പരാജയം മറികടന്ന് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്തി, റയൽ മാഡ്രിഡിനെ 3-0 ന് പരാജയപ്പെടുത്തി, അവർ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. അലെസിയ റൂസോ ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു, മരിയോണ കാൽഡെന്റിയും എമിറേറ്റ്സിൽ ഗോൾ കണ്ടെത്തി.

രണ്ടാം പകുതി ആരംഭിച്ച് സെക്കന്റുകൾക്ക് അകം ക്ലോ കെല്ലിയുടെ ക്രോസ് ഫിനിഷ് ചെയ്തുകൊണ്ട് റൂസോയുടെ ആദ്യ ഗോൾ വന്നു. മിനിറ്റുകൾക്കുള്ളിൽ കാൽഡെന്റേ ഒരു ഹെഡ്ഡറിലൂടെ ലീഡ് ഇരട്ടിയാക്കി. എട്ട് തവണ ചാമ്പ്യന്മാരായ ലിയോണിനെ ആണ് ഇനി ഗണ്ണേഴ്സ് സെമിഫൈനലിൽ നേരിടുക.
അതേസമയം, ലിയോൺ ബയേൺ മ്യൂണിക്കിനെ 4-1ന് (അഗ്രഗേറ്റ് 6-1) തകർത്ത് അവരുടെ കിരീട പ്രതിരോധം തുടരുകയാണ്.