ഒസാസുനയ്‌ക്കെതിരായ വരാനിരിക്കുന്ന ലാ ലിഗ മത്സരത്തിൽ റൊണാൾഡ് അറോഹോയും റാഫിഞ്ഞയും ലഭ്യമാകില്ലെന്ന് ബാഴ്‌സലോണ മുഖ്യ പരിശീലകൻ ഹാൻസി ഫ്ലിക് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അവരവരുടെ ദേശീയ ടീമുകൾക്കായി കളിച്ച ഇരുവരും ദീർഘദൂരം സഞ്ചരിച്ച് വരേണ്ടത് കൊണ്ട് പരിശീലന ക്യാമ്പിൽ വൈകിയാണ് എത്തുക.

“യാത്ര വളരെ നീണ്ടതാണ്, അവർക്ക് വിശ്രമം ആവശ്യമാണ്,” ഫ്ലിക് പറഞ്ഞു.
വെള്ളിയാഴ്ച അർദ്ധരാത്രിയിൽ ബാഴ്‌സലോണ ഒസാസുനയെ നേരിടും, അതിനനുസരിച്ച് ഫ്ലിക്കിന് തന്റെ ലൈനപ്പ് ക്രമീകരിക്കേണ്ടിവരും. ബാഴ്സലോണ ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്.