കോഴിക്കോട്: ഗോകുലം കേരള fc ആരാധക കൂട്ടായ്മയായ ബറ്റാലിയ കോഴിക്കോട് ഗോകുലം ടവറിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗോകുലം കേരളയുടെ ഐ-ലീഗ് ടീം ക്യാപ്റ്റൻ സെർജിയോ ലമ്മാസ് ഉൾപ്പെടെയുള്ള മെൻസ് വിമ്മൺസ് ടീമംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.ഗോകുലം ഗ്രൂപ്പ് DGM ബൈജു. എം, ഗോകുലം സീനിയർ മെൻസ് ടീം മാനേജർ നിക്കി, എന്നിവർ ഉൾപ്പെടെയുള്ള നിരവധി സ്റ്റാഫ് അംഗങ്ങളും ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 60ഓളം ബറ്റാലിയ അംഗങ്ങളും, ഗോകുലം കേരളയുടെ KPL ടീം അംഗങ്ങളും പങ്കെടുത്തു. ബറ്റാലിയയുടെ കമ്മിറ്റി അംഗങ്ങളായ സോഹൻ, റോഷൻ, മുബഷിർ,ജുഗൽ, മൂസ, അഭിഷേക് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി സംസാരിച്ചു.