ശ്രേയസ് തനിക്ക് സിംഗിൾ വേണ്ട എന്ന് പറഞ്ഞിരുന്നു എന്ന് ശശാങ്ക് സിംഗ് പറഞ്ഞു. ഇന്ന് പഞ്ചാബ് കിംഗ്സ് ബ്ബാറ്റു ചെയ്യവെ കളി അവസാന ഓവറിൽ എത്തിയപ്പോൾ ശ്രേയസ് അയ്യർ 97 റൺസുമായി നോൺ സ്ട്രൈക്കറിൽ ഉണ്ടായിരിന്നു. എന്നാൽ അവസാന ഓവറിൽ 6 ബോളും പിടിച്ച് ശശാങ്ക് സിംഗ് അടി തുടർന്നു. ഇത് കാരണം ശ്രേയസിന് സെഞ്ച്വറിയിൽ എത്താൻ ആയില്ല.

ആദ്യ ഇന്നിംഗ്സിന് ശേഷം സംസാരിച്ച ശശാങ്ക് സിംഗ് തന്നോട് ശ്രേയസ് സിംഗിൾ എടുക്കരുത് എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു. തന്നോട് തനിക്ക് തോന്നുന്ന ഷോട്ട് കളിക്കാനും ടീമാണ് പ്രധാനം എന്നും ശ്രേയസ് പറഞ്ഞു. എന്റെ സെഞ്ച്വറിയെ കുറിച്ച് ചിന്തിക്കേണ്ട എന്നും ശ്രേയസ് പഞ്ഞതായി ശശാങ്ക് പറഞ്ഞു.
ശ്രേയസ് 42 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ശശാങ്ക 16 പന്തിൽ 44 റൺസുമായും പുറത്താകാതെ നിന്നു.