ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യക്ക് സമനില. ഗോൾ രഹിത സമനിലയിൽ ആണ് ഇന്നത്തെ കളി അവസാനിച്ചത്. ഈ സ്കോർ ലൈൻ ഇന്ത്യക്ക് വലിയ നിരാശ നൽകും.

ഇന്ന് നല്ല ഫുട്ബോൾ കളിക്കാൻ തുടക്കം മുതൽ ഇന്ത്യക്ക് ആയി. നല്ല വേഗതയുള്ള ഫുട്ബോൾ ആണ് മനോലോയുടെ ടീം കളിച്ചത്. എന്നാൽ ഫൈനൽ ബോളിൽ ഇന്ത്യ പ്രയാസപ്പെട്ടു. കിട്ടിയ അർധാ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാനും ആയില്ല. ആദ്യ പകുതിയിൽ ഉദാന്തായും ഫറൂഖ് ചൗധരിയും നല്ല അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാൻ ആയി.
രണ്ടാം പകുതിയിൽ ഇന്ത്യ വിജയഗോളിനായി ആഞ്ഞു പരിശ്രമിച്ചു. ആശിഖും ഇർഫാനും രണ്ടാം പകുതിയിൽ അവസാനം കളത്തിൽ എത്തി. പക്ഷെ ഗോൾ കണ്ടെത്താൻ ഇന്ത്യക്ക് ആയില്ല.