മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റ് വിജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് 2025 ഐപിഎൽ സീസണിന് തുടക്കമിട്ടു, രചിൻ രവീന്ദ്ര ഒരു സിക്സ് അടിച്ച് കൊണ്ടാണ് വിജയ റൺസിൽ എത്തിയത്. അവസാന ഓവറിൽ വെറും നാല് റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, ചിദംബരം സ്റ്റേഡിയത്തിലെ ആരാധകർ എംഎസ് ധോണി വിജയ റൺസ് നേടണം എന്നാഗ്രഹിച്ച സമയത്തായിരുന്നു രവീന്ദ്ര ഒരു സിക്സ് പറത്തിയത്.

മത്സരശേഷം, ധോണിക്ക് സ്ട്രൈക്ക് ലഭിക്കണം എന്ന് ആരാധകർ ആഗ്രഹിച്ചിട്ടുണ്ടാകാം എന്ന് രചിൻ പറഞ്ഞു. “നിങ്ങൾ വേറെ ഒന്നും ചിന്തിക്കില്ല, കാരണം ടീമിനായി കളി ജയിക്കുന്നതിൽ മാത്രമാണ് അപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു.
“ധോണി കളത്തിലേക്ക് വരുമ്പോൾ വിസിലുകളും ആരവങ്ങളും കേൾക്കാൻ ആകും. അദ്ദേഹത്തോടൊപ്പം ക്രീസ് പങ്കിടുന്നത് രസകരമാണ്. അദ്ദേഹം കളിയിലെ ഒരു ഇതിഹാസമാണ്, ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു.” രചിൻ പറഞ്ഞു.
“എല്ലാ കാണികളും ഞാൻ അദ്ദേഹത്തിന് [സ്ട്രൈക്ക്] നൽകിയിരുന്നെങ്കിൽ എന്നും അദ്ദേഹം കളി ഫിനിഷ് ചെയ്യണമെന്നും പ്രതീക്ഷിച്ചിട്ടുണ്ടാകും. പക്ഷേ എന്റെ ജോലി ക്ലി പൂർത്തിയാക്കുകയാണ്. അദ്ദേഹം സിഎസ്കെയ്ക്കായി നിരവധി ഗെയിമുകൾ ഫിനിഷ് ചെയ്തു, ഇനിയും ധാരാളം അത്തരം ഫിനിഷസ് വരാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്,” രവീന്ദ്ര കൂട്ടിച്ചേർത്തു.