മുൻ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച്, വിവാദമായ വാക്കൗട്ട് സംഭവം ഇപ്പോൾ വന്നാലും താൻ അതു തന്നെ ആയിരിക്കും ചെയ്യുക എന്ന് പറഞ്ഞു.

വിവാദമായ വാക്കൗട്ടിനെക്കുറിച്ച് സംസാരിച്ച വുകോമനോവിച്ച് തൻ്റെ നിലപാട് അതു തന്നെ ആണെന്ന് പറഞ്ഞു. “എല്ലാ വിവാദങ്ങളും, അതിനു മുമ്പും ശേഷവും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും, എല്ലാം ഒരു അസാധാരണമായ ഒരു സാഹചര്യമായിരുന്നു. ഇന്നത്തെ കാഴ്ചപ്പാടിലും, ഞാനും അത് തന്നെ ചെയ്യും. ഏതായാലും അത് ദൂരെയായി കഴിഞ്ഞു. കേസ് അവസാനിപ്പിച്ചു.” – ഇവാൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹവുമായി വേർപിരിയാൻ തീരുമാനിച്ചതിന് പിന്നാലെ സെർബിയൻ പരിശീലകൻ ഫുട്ബോളിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. “ക്ലബ് എന്നെ പുറത്താക്കാനുള്ള തീരുമാനമെടുത്തതിന് ശേഷം, ഒരു സീസൺ എടുത്ത് എൻ്റെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു. 1996-ൽ ഞാൻ എൻ്റെ വീടും കുടുംബവും ഉപേക്ഷിച്ചതാണ്, അതിനുശേഷം അധികമൊന്നും വീട്ട ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
“കൊച്ചിയിൽ നടന്ന പല മത്സരങ്ങളിലും ആരാധകർ നിർണായക പങ്ക് വഹിച്ചു, അവിസ്മരണീയമായ ചില തിരിച്ചുവരവ് നടത്താൻ ആരാധകർ ടീമിനെ പ്രേരിപ്പിച്ചു.” – അദ്ദേഹം പറഞ്ഞു.