കേരള ബ്ലാസ്റ്റേഴ്സ് ഈയാഴ്ച തന്നെ പുതിയ പരിശീലകനെ നിയമിക്കും

Newsroom

blast

കേരള ബ്ലാസ്റ്റേഴ്സ് പുതിയ മുഖ്യ പരിശീലകനെ ഈയാഴ്ച അന്തിമമാക്കുമെന്ന് മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോ പറഞ്ഞു. സ്റ്റാഹ്‌രെയുമായി വേർപിരിഞ്ഞതിനുശേഷം ക്ലബ്ബിന് ഒരു പ്രധാന പരിശീലകനെ നിയമിക്കാൻ ആയിരുന്നില്ല. നിലവിൽ നാല് പരിശീലകരുടെ ഷോർട്ട്‌ലിസ്റ്റ് ക്ലബ് ആക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ അന്തിമ തീരുമാനം ഉണ്ടാകും.

Blasters Luna Noah

സൂപ്പർ കപ്പ് ഏപ്രിലിൽ ആരംഭിക്കാനിരിക്കെ, മാർച്ച് 24 ന് ആരംഭിക്കുന്ന പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് മുമ്പ് ഒരു പരിശീലകനെ നിയമിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ടീമിന് നിരാശാജനകമായ ISL കാമ്പെയ്ൻ ആയിരുന്നു ഇത്തവണ. ക്ലബ് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. പ്ലേ ഓഫ് യോഗ്യത നേടാൻ ക്ലബിന് ആയിരുന്നില്ല.