പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി കൊണ്ട് IPL 2025ൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനുള്ള തൻ്റെ തീരുമാനം ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ് വിശദീകരിച്ചു. ഇത് തികച്ചും കരിയർ നോക്കിയുള്ള നീക്കമാണെന്നും പിഎസ്എല്ലിനെ അനാദരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബോഷ് ആദ്യം പെഷവാർ സാൽമിയാണ് ഒപ്പിട്ടതെങ്കിലും പിന്നീട് പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യൻസിൽ ചേരാൻ തീരുമാനിച്ചു. മുംബൈ ഇന്ത്യൻസിൻ്റെ ആഗോള സ്വാധീനവും അത് നൽകുന്ന എക്സ്പോഷറും തൻ്റെ തീരുമാനത്തിലെ പ്രധാന ഘടകങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിലവിൽ ബോഷിൻ്റെ വിശദീകരണം അവലോകനം ചെയ്യുകയാണ്, കൂടാതെ പിഎസ്എല്ലിൽ നിന്ന് പിന്മാറിയതിന് അദ്ദേഹത്തെ വിലക്കാനും ആലോചിക്കുന്നുണ്ട്. 2016 ൽ ലീഗ് ആരംഭിച്ചതിന് ശേഷം പാകിസ്ഥാൻ സൂപ്പർ ലീഗും ഐ പി എല്ലും ഒരേ സമയത്ത് നടക്കുന്നത് ഇതാദ്യമാണ്.
ഈ വർഷമാദ്യം MI കേപ്ടൗണിൻ്റെ SA20 കിരീടം നേടിയ കാമ്പെയ്‌നിൽ നിർണായക പങ്ക് വഹിച്ച ബോഷ്, 2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കായി തൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റവും നടത്തിയിരുന്നു.