ഐപിഎൽ 2025ന് മുന്നോടിയായി സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് ഫോമിൽ തങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ല എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് 28 റൺസ് മാത്രമായിരുന്നു സൂര്യകുമാറിന് നേടാനായത്. ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് ഫോം കണ്ടെത്താൻ ആയിരുന്നില്ല.

“സ്കൈയുടെ ഫോമിനെ കുറിച്ചാണ് ചോദ്യമെങ്കിൽ ഞങ്ങൾക്ക് ആശങ്കയില്ല. അവൻ ഒരുപാട് വർഷങ്ങളായി ധാരാളം റൺസ് നേടിയിട്ടുണ്ട്. അവൻ്റെ ഫോമിനെക്കുറിച്ചോ മറ്റെന്തെങ്കിലുമോ എനിക്ക് ശരിക്കും ആശങ്കയില്ല. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഇന്ത്യയ്ക്കും മുംബൈ ഇന്ത്യൻസിനും ഒരു മാച്ച് വിന്നറാണ്, അദ്ദേഹം എല്ലായ്പ്പോഴും ടീമിന് ഊർജം പകരുന്നു. അതിനാൽ അദ്ദേഹത്തിൻ്റെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല.” ഹാർദിക് പറഞ്ഞു.
മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ IPL 2025 ഓപ്പണറിൽ സൂര്യകുമാർ യാദവ് ആകും മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്.