തന്റെ അരങ്ങേറ്റ സീസണിൽ റയൽ മാഡ്രിഡ് ചരിത്രപരമായ ട്രെബിൾ നേടണം എന്നാണ് ആഗ്രഹം എന്നും അതിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ എന്നും കൈലിയൻ എംബപ്പെ പറഞ്ഞു ലെ പാരീസിയനോട് സംസാരിച്ച ഫ്രഞ്ച് താരം തന്റെ മുൻ ക്ലബായ പിഎസ്ജിക്ക് ലീഗ് കിരീടം നേടാൻ ആശംസകൾ നേർന്നു, പക്ഷേ പി എസ് ജിയിൽ അല്ല റയൽ മാഡ്രിഡിലാണ് ഇപ്പോൾ തന്റെ ശ്രദ്ധ എന്ന് പറഞ്ഞു.

“പിഎസ്ജി? ഞാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു, പക്ഷേ ഞാൻ റയൽ മാഡ്രിഡിലും ട്രെബിൾ നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റയൽ മാഡ്രിഡ് ഒരിക്കലും ചെയ്യാത്ത കാര്യമാണിത്, അതിനാൽ എന്റെ ആദ്യ സീസണിൽ ഇത് നേടിയാൾ അത് ഏറെ സന്തോഷം നൽകും” എംബാപ്പെ പറഞ്ഞു.
കോപ്പ ഡെൽ റേ സെമിഫൈനലിലും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലും ലാ ലിഗയിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന റയൽ മാഡ്രിഡ് നിലവിൽ മൂന്ന് കിരീടവും നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്. മുൻകാലങ്ങളിൽ ക്ലബ് ഡബിൾസ് നേടിയിട്ടുണ്ടെങ്കിലും, ഒരു സീസണിൽ മൂന്ന് പ്രധാന ട്രോഫികളും നേടാൻ അവർക്ക് ഇതുവരെ ആയിട്ടില്ല.