ആരാധക ഗ്രൂപ്പുകളുടെ എതിർപ്പ് അവഗണിച്ച് 2025/26 സീസണിലേക്കുള്ള സീസൺ ടിക്കറ്റ് നിരക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ച് ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചു. 16 വയസ്സിന് താഴെയുള്ളവരുടെ ടിക്കറ്റ് വില മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്.

ക്ലബിൻ്റെ ടിക്കറ്റ് വിലനിർണ്ണയ നയങ്ങൾക്കെതിരെ ആരാധകർ പ്രതിഷേധിക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകൾക്കും £66 ആയി വില ഉയർത്തി.
യുണൈറ്റഡ് സിഇഒ ഒമർ ബെറാഡ, വർദ്ധിച്ചുവരുന്ന ചെലവുകളും സാമ്പത്തിക വെല്ലുവിളികളും ചൂണ്ടിക്കാട്ടി തീരുമാനത്തെ ന്യായീകരിച്ചു, ക്ലബ് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് സഹ ഉടമ ജിം റാറ്റ്ക്ലിഫ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.