ഏഷ്യൻ ചാമ്പ്യൻസ് ലീഗ് എലൈറ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ജപ്പാൻ്റെ യോകോഹാമ എഫ്.മരിനോസിനെ നേരിടും. അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പോർച്ചുഗീസ് താരം ഏഷ്യയിലെ തൻ്റെ ആദ്യ കോണ്ടിനെൻ്റൽ കിരീടമാണ് ലക്ഷ്യമിടുന്നത്.

ടൂർണമെൻ്റിൻ്റെ അവസാന ഘട്ടങ്ങൾ ജിദ്ദയിൽ ആകും നടക്കുക. എല്ലാ മത്സരങ്ങളും സിംഗിൾ-ലെഗ് ഫോർമാറ്റിൽ ആണ് നടക്കുന്നത്. അൽ നാസർ മുന്നേറിയാൽ സെമിഫൈനലിൽ കവാസാക്കി ഫ്രണ്ടേൽ vs അൽ സാദ്ദ് മത്സരത്തിലെ വിജയിയെ അവർ നേരിടും. ക്വാർട്ടർ ഫൈനൽ ഏപ്രിൽ 25-27 വരെയും തുടർന്ന് സെമി ഫൈനൽ ഏപ്രിൽ 29-30 വരെയും ഫൈനൽ മെയ് 3 നും ആണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
