ലയണൽ മെസ്സിക്ക് അർജൻ്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. അറ്റ്‌ലാൻ്റ യുണൈറ്റഡിനെതിരായ ഇൻ്റർ മിയാമിയുടെ 2-1 വിജയത്തിനിടെ 37-കാരന് പരിക്കേറ്റതായാണ് റിപ്പോർട്ട്.

നിർണായക യോഗ്യതാ മത്സരങ്ങൾക്കുള്ള അന്തിമ ടീമിനെ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചു. ടീമിൽ മെസ്സി ഇല്ല. ആദ്യം പ്രഖ്യാപിച്ച സാധ്യത ടീമിൽ മെസ്സി ഉണ്ടായിരുന്നു.
