ഇന്ത്യൻ വെൽസ് ഫൈനലിൽ ഡെൻമാർക്കിൻ്റെ ഹോൾഗർ റൂണിനെ 6-2, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ബ്രിട്ടൻ്റെ ജാക്ക് ഡ്രെപ്പർ തൻ്റെ കരിയറിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കി. ഈ വിജയത്തോടെ എടിപി ടോപ്പ് 10-ൽ ആദ്യമായി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

തൻ്റെ നാലാമത്തെ മാസ്റ്റേഴ്‌സ് 1000 ഫൈനലിൽ കളിക്കുന്ന റൂൺ ഫൈനലിൽ തൻ്റെ താളം കണ്ടെത്താൻ പാടുപെട്ടു. രണ്ട് സെറ്റിലും തുടക്കത്തിൽ തന്നെ ബ്രേക്ക് ചെയ്യാൻ ആയത് ഡ്രെപ്പറിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു.