ഇന്ത്യയുടെ ഓസ്ട്രേലിയൻ ടെസ്റ്റ് പര്യടനത്തിലെ പ്രകടനത്തിൽ ഖേദം രേഖപ്പെടുത്തി വിരാട് കോഹ്ലി. 2024 നവംബറിൽ പെർത്തിൽ സെഞ്ച്വറി നേടിയ കോഹ്ലി ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വിജയിപ്പിച്ചു എങ്കിലും, പര്യടനം നിരാശാജനകമായാണ് അവസാനിച്ചു. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ തോറ്റു പരമ്പര നഷ്ടപ്പെടുത്തിയിരുന്നു.

കോഹ്ലിയുടെ വ്യക്തിഗത ഫോമും മോശമായിരുന്നു, ഒമ്പത് ഇന്നിംഗ്സുകളിൽ നിന്ന് 190 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
“ഞാൻ എത്രത്തോളം നിരാശനായിരുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ… എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അവസാനം ഓസ്ട്രേലിയയിൽ നടത്തിയ പ്രകടനം മാത്രമാണ് പ്രധാനം. നാല് വർഷത്തിന് ശേഷം വീണ്ടും ഒരു ഓസ്ട്രേലിയൻ പര്യടനം നടത്തുമ്പോൾ ഞാൻ ഉണ്ടായേക്കില്ല. അത് കൊണ്ട് തന്നെ ഇത് തിരുത്താൻ എനിക്ക് അവസരമില്ല,” അദ്ദേഹം പറഞ്ഞു.