മാഞ്ചസ്റ്ററിനേക്കാൽ നല്ല നഗരമാണ് സെവീയ, അത് ഫോമിനെ സഹായിക്കുന്നു – ആന്റണി

Newsroom

Picsart 25 03 16 14 37 07 488
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഷ്ടപ്പെട്ടിരുന്ന ആന്റണി റയൽ ബെറ്റിസിൽ എത്തിയതോടെ തൻ്റെ ഫോം തിരികെ കണ്ടെത്തിയിരിക്കുകയാണ്. ഈ തിരിച്ചുവരവിന് ബ്രസീലിയൻ വിംഗർ ആൻ്റണി സെവീയയിലെ കാലാവസ്ഥയും സാഹചര്യങ്ങളും ആണ് കാരണം എന്ന് പറഞ്ഞു.

1000109635

“ഇവിടെയുള്ള സൂര്യൻ വളരെയധികം സഹായിക്കുന്നു, ഈ നഗരം (സെവീയ) മാഞ്ചസ്റ്ററിനേക്കാൾ മികച്ചതാണ്,” ആൻ്റണി പറഞ്ഞു. മാഞ്ചസ്റ്ററിൽ സ്ഥിരം മഴ പെയ്യുന്ന കാലാവസ്ഥയെ വിമർശിച്ച് കൊണ്ടാണ്‌ ആന്റണിയുടെ പ്രസ്താവന.

ബെറ്റിസിൽ ചേർന്നതിന് ശേഷം, നാല് ഗോളുകളും നാല് അസിസ്റ്റുകളും മൂന്ന് മാൻ ഓഫ് ദ മാച്ച് അവാർഡുകളും ആൻ്റണി ഇതുവരെ നേടിയിട്ടുണ്ട്. എന്നാൽ ആന്റണി ലാലിഗയിൽ ഫോമിൽ ആകാൻ കാരണം ലാലിഗ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെ ഫിസിക്കൽ അല്ലാ എന്നതു കൊണ്ടാണെന്നാണ് റൂബൻ അമോറിം പറഞ്ഞത്.