കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ താൽക്കാലിക പരിശീലകനായ തോമസ് ചൂർസ് ഹൈദരാബാദ് എഫ് സിയുടെ മുഖ്യ പരിശീലകനാകും. അടുത്ത സീസണിൽ ആകും അദ്ദേഹം ഹൈദരാബാദ് എഫ് സിയുടെ മുഖ്യപരിശീലകനായി ചുമതലയേൽക്കുക. തോമസും ഹൈദരബാദും തമ്മിൽ ഇതു സംബന്ധിച്ച് ധാരണയിൽ എത്തിയതായി 90ndStoppage റിപ്പോർട്ട് ചെയ്യുന്നു.

32 കാരനായ തന്ത്രജ്ഞൻ നിലവിൽ തന്റെ യുവേഫ പ്രോ ലൈസൻസ് ഡിപ്ലോമ കോച്ചിംഗ് സർട്ടിഫിക്കേഷൻ ചെയ്യുകയാണ്. ഹൈദരബാദുമായി കരാർ ഒപ്പുവെക്കും മുമ്പ് അദ്ദേഹം പ്രൊ ലൈസൻസ് സ്വന്തമാക്കും. ഹൈദരാബാദ് എഫ് സി ഇപ്പോൾ മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്തിന്റെ കീഴിലാണ് കളിക്കുന്നത്.
തോമസും ടി ജി പുരുഷോത്തമനും സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയത് മുതൽ ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക പരിശീകരായി പ്രവർത്തിക്കുകയാണ്. തോമസ് ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളെ പരിശീലിപ്പിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.