മുംബൈ, 15 മാർച്ച് 2025: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസൺ പ്ലേ ഓഫുകളുടെ ഷെഡ്യൂൾ സ്ഥിരീകരിച്ചു, നോക്കൗട്ട് റൗണ്ടുകൾ മാർച്ച് 29 ന് ആരംഭിക്കും. മാർച്ച് 12-ന് ലീഗ് ഘട്ടം അവസാനിച്ചിരുന്നു. തുടർച്ചയായ രണ്ടാം സീസണിലും ലീഗ് ഷീൽഡ് ഉറപ്പാക്കിക്കൊണ്ട് മോഹൻ ബഗാൻ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

എഫ്‌സി ഗോവ (രണ്ടാം സ്ഥാനം), ബെംഗളൂരു എഫ്‌സി (മൂന്നാം സ്ഥാനം), നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി (നാലാം സ്ഥാനം), ജംഷഡ്പൂർ എഫ്‌സി (അഞ്ചാം സ്ഥാനം), മുംബൈ സിറ്റി എഫ്‌സി (ആറാം സ്ഥാനം) എന്നിവരാണ് പ്ലേഓഫിൽ മോഹൻ ബഗാനൊപ്പം ഉള്ളത്.
ആദ്യ രണ്ട് ടീമുകളായി മോഹൻ ബഗാൻ എസ്‌ജിയും എഫ്‌സി ഗോവയും സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി, ശേഷിക്കുന്ന നാല് ടീമുകൾ നോക്കൗട്ട് മത്സരങ്ങൾ കളിച്ചാകും സെമിയിൽ എത്തുക.
പ്ലേഓഫ് മത്സരങ്ങൾ:
മാർച്ച് 29: ബെംഗളൂരു എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി (നോക്കൗട്ട് 1)
മാർച്ച് 30: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി vs ജംഷഡ്പൂർ എഫ്സി (നോക്കൗട്ട് 2)
ഏപ്രിൽ 2: എഫ്‌സി ഗോവയ്‌ക്കെതിരെ നോക്കൗട്ട് 1 വിജയി (സെമി ഫൈനൽ 1, ആദ്യ പാദം)
ഏപ്രിൽ 3: മോഹൻ ബഗാൻ എസ്‌ജിക്കെതിരെ നോക്കൗട്ട് 2 വിജയി (സെമി ഫൈനൽ 2, ആദ്യ പാദം)
ഏപ്രിൽ 6: എഫ്‌സി ഗോവ vs നോക്കൗട്ട് 1 വിജയി (സെമി ഫൈനൽ 1, രണ്ടാം പാദം)
ഏപ്രിൽ 7: മോഹൻ ബഗാൻ SG vs നോക്കൗട്ട് 2 വിജയി (സെമി ഫൈനൽ 2, രണ്ടാം പാദം)
ഏപ്രിൽ 12: ഫൈനൽ – സെമി-ഫൈനൽ 1-ലെ വിജയി vs സെമി-ഫൈനൽ 2-ലെ വിജയി
എല്ലാ നോക്കൗട്ട് മത്സരങ്ങളും സിംഗിൾ ലെഗ് ആയിരിക്കും, സെമി ഫൈനൽ മത്സരങ്ങൾ രണ്ട് ലെഗ് ഫോർമാറ്റിലായിരിക്കും. ഏപ്രിൽ 12-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഫൈനൽ, ഉയർന്ന റാങ്കിലുള്ള ഫൈനലിസ്റ്റിൻ്റെ ഹോം വേദിയിൽ നടക്കും. ടൈ ആയാൽ അധിക സമയവും പെനാൽറ്റിയും വിജയിയെ നിർണ്ണയിക്കും.
ISL പ്ലേഓഫുകൾ JioHotstar-ൽ തത്സമയം സംപ്രേഷണം ചെയ്യുകയും ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ Star Sports, Asianet Plus എന്നിവയിൽ സംപ്രേക്ഷണം ചെയ്യും.
