ഓൾ ഇംഗ്ലണ്ട് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൻ്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷി ഫെംഗിനോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റ ഇന്ത്യയുടെ ലക്ഷ്യ സെൻ ടൂർണമെന്റിൽ നിന്ന് പുറത്ത്. 45 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിൽ സെൻ 10-21, 16-21 എന്ന സ്കോറിന് ആണ് തോറ്റത്. ലക്ഷ്യസെൻ കൂടെ പരാജയപ്പെട്ടതോടെ ആൾ ഇംഗ്ലണ്ട് ഓപ്പണിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.