മാർക്കസ് റാഷ്‌ഫോർഡ് 12 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലണ്ട് ഹെഡ് കോച്ചായി ചുമതലയേറ്റ തോമസ് ടുച്ചലിൻ്റെ ആദ്യ സ്ക്വാഡിൽ റാഷ്ഫോർഡ് ഉണ്ടാകും.

ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ആസ്റ്റൺ വില്ലയിൽ ചേർന്ന റാഷ്‌ഫോർഡ് ഫോം വീണ്ടെടുത്തിട്ടുണ്ട്. വില്ലയ്‌ക്കായി ഇതുവരെ സ്‌കോർ ചെയ്‌തിട്ടില്ലെങ്കിലും, ഒമ്പത് മത്സരങ്ങളിൽ മൂന്ന് അസിസ്‌റ്റുകൾ റാഷ്ഫോർഡ് സംഭാവന ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി 60 മത്സരങ്ങൾ കളിച്ച റാഷ്ഫോർഡ് 17 ഗോളുകൾ രാജ്യത്തിനായി സ്കോർ ചെയ്തു.
മാർച്ച് 21, 24 തീയതികളിൽ വെംബ്ലിയിൽ അൽബേനിയയ്ക്കും ലാത്വിയയ്ക്കുമെതിരെയുള്ള മത്സരങ്ങളോടെ ഇംഗ്ലണ്ട് 2026 ലോകകപ്പ് യോഗ്യതാ കാമ്പെയ്ൻ ആരംഭിക്കും.