2025 ലെ ഐപിഎല്ലിന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) സന്തോഷ വാർത്ത. സ്റ്റാർ ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ് ടൂർണമെന്റിൽ പങ്കെടുക്കാൻ ഫിറ്റ്നസ് നേടി. 12.50 കോടി രൂപയ്ക്ക് ഐപിഎൽ 2025 ലെ ലേലത്തിലെ ഏറ്റവും വിലയേറിയ ഓസ്‌ട്രേലിയൻ കളിക്കാരനായ ഹേസിൽവുഡ് അവസാന രണ്ട് മാസമായി ക്രിക്കറ്റിൽ നിന്ന് പുറത്തായിരുന്നു.

ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ അനുഭവിച്ച ഒരു സൈഡ് സ്ട്രെയിനിൽ നിന്ന് സുഖം പ്രാപിച്ചുവരികയായിരുന്നു, ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരിക്ക് കാരണം താരത്തിന് മാറി നിൽക്കേണ്ടി വന്നിരുന്നു.
ഹേസിൽവുഡ് ഇപ്പോൾ ഫിറ്റാണെങ്കിലും, സീസണിലുടനീളം പരിക്കുകളില്ലാതെ നിലനിർത്താൻ ആർസിബി അദ്ദേഹത്തിന്റെ ജോലിഭാരം ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടിവരും. ഭുവനേശ്വർ കുമാറും യാഷ് ദയാലും ആണ് ഹേസിൽവുഡിന് ഒപ്പം ഉള്ള ആർ സി ബിയുടെ പേസ് ഓപ്ഷൻ.